Thursday 8 October 2020

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഒക്ടോബർ 17ന് ആരംഭിക്കും

 

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഒക്ടോബർ 17ന് ആരംഭിക്കും


ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഒക്ടോബർ 17ന് ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത്തവണത്തെ സെയിൽ അഞ്ചോ ആറോ ദിവസത്തിനുള്ളിൽ അവസാനിപ്പിക്കാൻ ആമോസണിന് ഉദ്ദേശമില്ലെന്നാണ് റിപ്പോർട്ടുകൾ. ഈ സെയിൽ മാസങ്ങളോളം തുടരാൻ സാധ്യതയുണ്ട്. ഉത്സവ സീസണിലെ സെയിൽ ദിപാവലി വരെ തുടരാനാണ് ആമസോൺ പദ്ധതിയിടുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. എല്ലാ ഉപയോക്താക്കളെയും തൃപ്തിപ്പെടുത്തുന്ന ഡീലുകളും ഓഫറുകളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ നൽമെന്ന് ആമസോൺ അറിയിച്ചിട്ടുണ്ട്.

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ
 

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഒക്ടോബർ 17 മുതലാണ് ആരംഭിക്കുന്നത് എങ്കിലും ആമസോൺ പ്രൈം മെമ്പർമാർക്ക് ഒക്ടോബർ 16 മുതൽ ഡീൽ ആക്സസ് ചെയ്യാൻ കഴിയും. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് ഫെസ്റ്റിവൽ സെയിൽ തീയതി പ്രഖ്യാപിച്ചതിന് ശേഷമാണ് ആമസോൺ സെയിലിന്റെ തീയതി പ്രഖ്യാപിച്ചത്. ഒക്ടോബർ 16 ന് ഫ്ലിപ്പ്കാർട്ട് സെയിൽ ആരംഭിക്കുമെങ്കിലും ഇത് കുറച്ച് ദിവസം മാത്രമാണ് ഉള്ളത്. ഒക്ടോബർ 21ന് ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്ല്യൺ സെയിൽ അവസാനിക്കും. എന്നാൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഇനിയും മാസങ്ങളോളം തുടരും.

ബ്രാന്റുകൾ

സാംസങ്, വൺപ്ലസ്, ആപ്പിൾ, ബോട്ട്, ജെബിഎൽ, സോണി, സെൻ‌ഹൈസർ, ഡാബർ, എൽ‌ജി, ഐ‌എഫ്‌ബി, ഹിസെൻസ്, ടൈറ്റാൻ, മാക്സ് ഫാഷൻ, ബിബ, എന്നിവയുടേത് ഉൾപ്പെടെ 900 പുതിയ പ്രൊഡക്ടുകൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ലോഞ്ച് ചെയ്യുമെന്ന് ആമസോൺ അറിയിച്ചു. സ്പൈക്കർ, പാനസോണിക്, ലാക്മെ, ബിഗ് മസിൽസ്, മാഗി, ടൈഡ്, റിയൽ‌മെ, മൈക്രോസോഫ്റ്റ് എക്സ്ബോക്സ്, വെസ്റ്റ് ലാൻഡ്, ഹാർപ്പർ, ഷവോമി, ഓപ്പോ, സാൻ‌യോ, ഗോപ്രോ, ഹോണർ, ബോഷ്, അമാസ്ഫിറ്റ്, പീറ്റർ ഇംഗ്ലണ്ട്, ലെവീസ്, റിവർ, ആമസോൺ ബേസിക്സ് എന്നിവയുടെ പ്രൊഡക്ടുകളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ആകർഷകമായ ഓഫറുകളിൽ ലഭ്യമാകും.

ആമസോൺ

ആമസോൺ അടുത്തിടെ പുറത്തിറക്കിയ ആമസോൺ എക്കോ ഡോട്ട്, എക്കോ ഡോട്ട് വിത്ത് ക്ലോക്ക്, ആമസോൺ എക്കോ, ഫയർ ടിവി സ്റ്റിക്ക്, അലക്സാ വോയ്‌സ് റിമോട്ട് ലൈറ്റിനൊപ്പം ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് എന്നിവയുൾപ്പെടെയുള്ള പുതിയ ഡിവൈസുകളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കും. നിരവധി ഡിവൈസുകളുടെ ലോഞ്ചുകളും ആദ്യ വിൽപ്പനയും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ നടക്കും.

കൂടുതൽ വായിക്കുക: ഐഫോൺ 11ന് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ

ഓഫറുകൾ
 

ലാപ്‌ടോപ്പ്, ടാബ്‌ലെറ്റുകൾ, സ്മാർട്ട്‌ഫോണുകൾ, ഫർണിച്ചർ, ഹെഡ്‌ഫോണുകൾ എന്നിവയുൾപ്പെടെയുള്ള വിഭാഗങ്ങളിലെ ചില വലിയ ബ്രാൻഡുകൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ നടക്കുന്ന എല്ലാ ദിവസവും ഒരോ പുതിയ ഡീലുകൾ പ്രഖ്യാപിക്കും. എയർ പ്യൂരിഫയറുകൾ, ടിവികൾ, വാഷിംഗ് മെഷീനുകൾ, ഡിഷ്വാഷറുകൾ, വസ്ത്രങ്ങൾ, ഫാഷൻ ആക്‌സസറികൾ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ എന്നിവയുടെ വലിയ കളക്ഷൻ തന്നെ ഉപയോക്താക്കൾക്ക് ലഭിക്കും.

ഇഎംഐ ഓഫറുകൾ

എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ഇഎംഐ ഇടപാടുകൾ എന്നിവ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് ആമസോൺ 10 ശതമാനം ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൌണ്ട് നൽകും, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലും ബജാജ് ഫിൻസെർവിലും നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ, ബ്രാന്റുകളിൽ നിന്നുള്ള ആകർഷകമായ ഓഫറുകൾ എന്നിവ ഉൾപ്പെടെ നിരവധി ഫിനാൻസ് ഓപ്ഷനുകൾ ആമസോൺ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

1 comment:

Stabilizertech.com said...

Hey, correct u r writing's and then submit u r pages to Google adsense u r page is not (amp) acceleration mobile pages make sure that then applying